Advertisement

വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്തതിൽ തകരാറുണ്ടായി; അത് മനപൂർവമാണോ എന്ന് പരിശോധിക്കണമെന്ന് എംഎം ഹസ്സൻ

April 26, 2024
Google News 1 minute Read
mm hassan polling issues

വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്തതിൽ തകരാറുണ്ടായി എന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. അത് മനപ്പൂർവ്വമാണോ എന്ന് പരിശോധിക്കണം. യന്ത്രത്തകരാറും ആവശ്യമായ ജീവനക്കാരുടെ അഭാവവും പലയിടത്തും തിരിച്ചടിയായി എന്നും അദ്ദേഹം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വൈകി. 20 സെക്കൻ്റ് കാത്തിരുന്നിട്ടും ബീപ്പ് സൗണ്ട് വരാത്ത പ്രശ്നമുണ്ടായി. വ്യാപക പരാതിയാണ് ഉയരുന്നത്. എല്ലായിടത്തും പ്രശ്നങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മതിയായ ജീവനക്കാരും ഉണ്ടായില്ല. വോട്ടിംഗ് മെഷീനുകൾ പലയിടത്തും കുറവായിരുന്നു. കാസർഗോഡ് , കണ്ണൂർ മണ്ഡലങ്ങളിൽ വ്യാപകമായ കള്ളവോട്ടും ബൂത്ത് പിടുത്തവും നടന്നു. കണ്ണൂരിലെ പ്രശ്ന ബാധിത ബൂത്തുകളിൽ ഒരു മുൻകരുതലും എടുത്തില്ല. വടകര പാനൂരിൽ രണ്ട് പ്രിസൈഡിംഗ് ഓഫീസർമാർ കൃതൃമം കാണിച്ചു. കള്ളവോട്ട് ചെയ്യാൻ അവസരമൊരുക്കിയ പ്രിസൈഡിംഗ് ഓഫീസർമാർക്കെതിരെ കടുത്ത ശിക്ഷ സ്വീകരിക്കണം. 20 സീറ്റിലും യു.ഡി.എഫിന് നല്ല വിജയപ്രതീക്ഷ. ഒരിടത്തും പരാജയഭീതിയില്ല.

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണുള്ളത്. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ പൂട്ടി. പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുന്നുണ്ട്. 6 മണി കഴിഞ്ഞ് വോട്ടർമാർ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളിൽ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടർമാരാണ് വൈകിയെത്തിയത്.

Story Highlights: mm hassan polling issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here