രാജ്യത്തിന് ഗുണമുള്ളവർക്ക് വോട്ട് ചെയ്യും; സുകുമാരൻ നായർ

തിരഞ്ഞെടുപ്പില്‍ സമദൂരമാണ് എന്‍എസ്എസിന്റെ നിലപാടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. വഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ബിജെപിക്കെതിരെ പറയുകയല്ല ചെയ്യുന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും മതേതരത്വത്തെക്കുറിച്ച് പറയാറുണ്ടല്ലോ എന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന് ഗുണകരമായ ആള്‍ക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് എന്‍എസ്എസ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് സമുദായാംഗങ്ങള്‍. അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. ഔദ്യോഗിക ആഹ്വാനമൊന്നും എന്‍എസ്എസ് പുറത്തിറക്കിയിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് മാത്രമാണുള്ളത്. ജനാധിപത്യവും മതേതരത്വവും തിരഞ്ഞെടുപ്പില്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : NSS on Loksabha Election 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here