Advertisement

പാലക്കാട് ഉച്ചക്ക് മൂന്നുമണിക്ക് രേഖപ്പെടുത്തിയത് 45.2 ഡിഗ്രി ചൂട്

April 26, 2024
1 minute Read
palakkad hot weather election

പാലക്കാട് ഉച്ചക്ക് മൂന്നുമണിക്ക് രേഖപ്പെടുത്തിയത് 45.2 ഡിഗ്രി ചൂട്. പാലക്കാട് എരുമയൂരിലാണ് കടുത്ത ചൂട് രേഖപ്പെടുത്തിയത്. വോട്ടർമാരെയും പോളിംഗ് ജോലി ചെയ്യുന്നവരെയും ചൂട് വലിയതോതിൽ ബുദ്ധിമുട്ടിക്കുകയാണ്.

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേൻകുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ. തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം.

Story Highlights: palakkad hot weather election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top