‘പത്മജയുടെ അച്ഛനല്ലല്ലോ ഞാന്‍ ജനിച്ചത്, മരിക്കുന്നതുവരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും’; പത്മജ വേണുഗോപാലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പത്മജയുടെ അച്ഛനല്ലല്ലോ എന്റെ പിതാവെന്നും മരിക്കുന്നതുവരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ ആരോപണത്തെ അദ്ദേഹം പൂര്‍ണമായി തള്ളി. ഈ പാര്‍ട്ടിയില്‍ താന്‍ പരിപൂര്‍ണ തൃപ്തനാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു. (Rajmohan unnithan slams Padmaja Venugopal)
പത്മജയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. പത്മജ ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിഷമടിച്ച് കിടക്കുമ്പോള്‍ താന്‍ കാണാന്‍ പോയിട്ടുണ്ട്. പറഞ്ഞുതുടങ്ങിയാല്‍ 1973 മുതലുള്ള ചരിത്രം പറയേണ്ടി വരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും വ്യാപകമായി സിപിഐഎം കള്ളവോട്ട് ചെയ്‌തെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. വിജയം ഉറപ്പാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. ഇ പി ജയരാജന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ആഗോളതാപനത്തെക്കുറിച്ച് സംസാരിക്കാനായിരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.
Story Highlights : Rajmohan unnithan slams Padmaja Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here