‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ NDA യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’; ശോഭ സുരേന്ദ്രൻ

ആലപ്പുഴയിൽ NDA യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തീരദേശങ്ങളിൽ ബിജെപിക്കനുകൂല തരംഗമുണ്ടായി എന്ന് വേണം LDF സ്ഥാനാർത്ഥിയുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ. തീരദേശത്തെ തൻ്റെ വാക്കുകൾ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടിയാണോ ഇ പി ജയരാജൻ ജാവേദ്കറുമായി ചർച്ച നടത്തിയത്???. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർ ചർച്ച നടത്തിയത് രാഹുൽഗാന്ധിക്ക് വേണ്ടിയല്ലല്ലോ. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ ആണെന്ന KC വേണുഗോപാലിന്റെ ആരോപണത്തിന് ശോഭ മറുപടി നൽകി.
കോൺഗ്രസിന്റെ അതി പ്രഗൽഭന്മാരുടെ പത്തിൽ ഒരംശം പോലും കഴിവുണ്ടായിട്ടല്ല കെസി വേണുഗോപാൽ അവിടെ വന്നിരിക്കുന്നത്. ബിജെപിയെ പാഠം പഠിപ്പിക്കേണ്ട വലിയ ആളായി KC വേണുഗോപാലിനെ കാണുന്നില്ല. കോൺഗ്രസിന്റെ അതി പ്രഗൽഭന്മാരുടെ പത്തിൽ ഒരംശം പോലും കഴിവുണ്ടായിട്ടല്ല കെസി വേണുഗോപാൽ അവിടെ വന്നിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights : Sobha Surendran About Aalapuzha constituency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here