മണിപ്പുരിൽ വീണ്ടും സംഘർഷം; രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

മണപ്പൂരിൽ വീണ്ടും സംഘർഷം.ബിഷ്ണുപ്പുർ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. കുക്കി വിഭാഗത്തിലെ സായുധരായ ഒരു സംഘമാണ് സൈന്യത്തിനെതിരെ വെടിയുതിർത്തതെന്ന് പൊലീസ്. തവ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി പുലർച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
വെടിവയ്പ്പിൽ രണ്ടു സൈനികർക്ക് പരുക്കേറ്റു. സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്‌പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.
Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് മത്സരിക്കാൻ ഖാലിസ്ഥാനി വിഘടനവാദി അമൃതപാൽ സിംഗ്
2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മെയ്തെയ്–കുക്കി സായുധ സംഘങ്ങൾ തമ്മിൽ കനത്ത വെടിവയ്പ്പുകൾ പൊട്ടിപ്പുറപ്പെട്ട പ്രദേശമാണ് നരൻസേന. ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം. ആക്രമണം നടത്തിയവർക്കെതിരെ വ്യാപക തിരച്ചിൽ തുടങ്ങിയെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ പറഞ്ഞു.
Story Highlights : Two CRPF personnel killed in Kuki militant attack in Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here