Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് മത്സരിക്കാൻ ഖാലിസ്ഥാനി വിഘടനവാദി അമൃതപാൽ സിംഗ്

April 26, 2024
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖാലിസ്ഥാനി വിഘടനവാദി അമൃതപാൽ സിംഗ്. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അമൃതപാൽ സിംഗ് മത്സരിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു. നിലവിൽ അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃതപാൽ സിംഗ്.

അമൃതപാൽ സിംഗിന്റെ രാജ്ദേവ് സിംഗ് ഖൽസയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അമൃതപാൽ സിംഗിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. അമൃതപാൽ സിങ്ങിനെ പിന്തുണയ്ക്കുന്നവരെ കണക്കിലെടുത്താണ് തീരുമാനമെന്ന് മാതാവ് ബൽവീന്ദർ കൗർ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

2023 ഏപ്രിൽ 23നാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലാകുന്നതിന് മുമ്പ് തനിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെന്ന് അമൃതപാൽ സിംഗ് പറഞ്ഞിരുന്നു. ഭരണഘടനയിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് തൻ്റെ ജനാധിപത്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമമനുസരിച്ച്, ജയിലിൽ കഴിയുന്ന ഒരാൾക്ക് ജയിലിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനും അവരുടെ പ്രതിനിധി മുഖേന നാമനിർദ്ദേശം നൽകാനും കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

Story Highlights : Khalistani separatist Amritpal Singh may contest the Lok Sabha elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here