Advertisement

സീലിങ് ഫാനുകള്‍ക്ക് പകരമായി ടേബിള്‍ ഫാനുകളുടെ ഉപയോഗം, പച്ചമാങ്ങ ജ്യൂസ് കുടിക്കുക; കൊടുംചൂടിനെ നേരിടാന്‍ ശാസ്ത്ര ലേഖകന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

April 29, 2024
Google News 3 minutes Read
Rajagoapl Kammath shares tips to keep cool in hot weather

സംസ്ഥാനത്തെ കടുത്ത ചൂടില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത്. തീരദേശ മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് രാജഗോപാല്‍ കമ്മത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ചത്തേക്ക് ചൂടുകുറയുമെന്ന് കരുതാനാകില്ലെന്ന് രാജഗോപാല്‍ കമ്മത്ത് പറയുന്നു. രാത്രികാല താപനിലയില്‍ മുന്‍ കാലങ്ങളിലേത് പോലെ കാര്യമായ കുറവുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. പാലക്കാട് മാത്രമല്ല ആലപ്പുഴയിലും താപനില ഉയരുകയാണ്. തീരദേശ മേഖലയില്‍ അന്തരീക്ഷ ആര്‍ദ്രത( Humidity) കൂടുതലായതിനാല്‍ ഉള്ളതിലും കൂടുതല്‍ ചൂട് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത് പോലെ തോന്നും. അതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും രാജഗോപാല്‍ കമ്മത്ത് നിര്‍ദേശിച്ചു. (Rajagoapl Kammath shares tips to keep cool in hot weather)

കേരളത്തില്‍ കൊടുംചൂടില്‍ കൃത്രിമ മഴ പെയ്യിക്കുന്നത് പ്രായോഗികമല്ലെന്നും രാജഗോപാല്‍ കമ്മത്ത് പറയുന്നു. ഒന്നാമത്ത് ചില ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളം വലിയ പ്രദേശമാണ്. രണ്ടാമതായി കൃത്രിമമായി മഴ പെയ്യിക്കുന്നത് പരിസ്ഥിതിയ്ക്ക് തീരെ നല്ലതല്ല. കുടിവെള്ള സ്രോതസുകളേയും വനസമ്പത്തിനേയും അത് ദോഷകരമായി ബാധിക്കും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക

ധാരാളം വെള്ളം കുടിക്കുക

രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്

ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് നിര്‍ജലീകരണം ഉള്‍പ്പെടെയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

സീലിങ് ഫാനിനേക്കാള്‍ ടേബിള്‍ ഫാനുകളും എക്‌സോസ്റ്റുകളും ഉപയോഗിക്കുക

ഇടവിട്ടുള്ള സമയങ്ങളില്‍ വെള്ളം കുടിക്കുക

ഉള്ളി, പച്ചമാങ്ങ എന്നിവ ധാരാളമായി കഴിയ്ക്കണം. ഇവ ശരീരത്തിലെ താപം കുറയ്ക്കാന്‍ സഹായിക്കും.

ശരീരം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുകയോ കുളിയ്ക്കുകയോ ചെയ്യാം.

Story Highlights : Rajagoapl Kammath shares tips to keep cool in hot weather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here