Advertisement

‘പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ല, മേയറുടെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനകരം’: രമേശ് ചെന്നിത്തല

April 30, 2024
Google News 1 minute Read

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപി ജയരാജനെതിരെ ഒരു നടപടിയും സിപിഐഎം സ്വീകരിക്കില്ല. ഇപി ജയരാജൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് പൊളിറ്റിക്കൽ ഡീലിൻ്റെ ഭാഗമാണ്. അത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് നടന്നതാണ്. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. അങ്കം ജയിച്ച ചേകവരെ പോലെയാണ് ജയരാജൻ ഇന്നലെ എകെജി സെൻ്ററിലെ യോഗം കഴിഞ്ഞ് ഇറങ്ങി വന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണെന്നും അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ ആരോപണങ്ങൾ ഉയരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് സിപിഎമ്മാണ്. ഇത് വ്യക്തമാകാൻ പി ജയരാജൻ്റെ പ്രസ്താവന മാത്രം നോക്കിയാൽ മതിയെന്നും ചെന്നിത്തല വ്യക്തമാക്കി.

Story Highlights : Ramesh Chennithala Against Arya Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here