മൂന്നാംഘട്ട വോട്ടെടുപ്പ്; സാധാരണ തെരഞ്ഞെടുപ്പല്ലെന്ന് വോട്ടേഴ്‌സിനെ അറിയിക്കണം; NDA സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി

മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണ തെരഞ്ഞെടുപ്പല്ലെന്ന് താഴ്മയോടെ വോട്ടേഴ്‌സിനെ അറിയിക്കണമെന്ന് കത്തിൽ നിർദേശം. ഇന്ത്യ സഖ്യത്തിന്റെ വിവേചനപരമായ ലക്ഷ്യങ്ങൾക്കെതിരെ ബോധവത്കരണം നടത്തണമെന്ന് കത്തിൽ പറയുന്നു.(PM Modi Writes Letter To Candidates In Third Phase )
അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥികളോട് കത്തിൽ ആവശ്യപ്പെട്ടു. ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഇന്ത്യ സഖ്യത്തിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും നരേന്ദ്രമോദിയും.
Story Highlights : PM Modi Writes Letter To Candidates In Third Phase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here