‘കണ്യാർകളി എന്തിന് മറ്റുള്ളവരെ അഭ്യസിപ്പിക്കുന്നു ?’; കണ്യാർകളി കലാകാരന് നാട്ടുകാരുടെ മർദ്ദനം

പാലക്കാട് അയിലൂരിൽ കണ്യാർകളി കലാകാരന് നാട്ടുകാരുടെ മർദ്ദനം. അയിലൂർ ദേശത്തിന്റെ പേര് സ്വന്തം പേരിനൊപ്പം നൽകിയെന്നാരോപിച്ചാണ് മർദ്ദനം. അയിലൂർ സ്വദേശി പ്രഭുകുമാറിനും അമ്മക്കും ഭാര്യക്കുമാണ് മർദ്ദനമേറ്റത്. പ്രഭുവിന്റെ പരാതിയിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു. ( kanyarkali artist manhandled at palakkad )
അയിലൂർ ദേശമെന്ന പേര് വച്ച് കണ്യാർകളി അവതരിപ്പിച്ചതാണ് നാട്ടിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പാലക്കാട്ടെ രണ്ട് താലൂക്കിൽ മാത്രം നിലനിൽക്കുന്ന കലാരൂപം കൂടുതൽ പേരെ താൻ പഠിപ്പിക്കുന്നതും പ്രകോപനകാരണമായെന്ന് പ്രഭു പറയുന്നു. ഇതോടെയാണ് കളി കഴിഞ്ഞതിന് പിന്നാലെ പ്രഭുവിനെയും കുടുംബത്തേയും 25ഓളം പേർ ചേർന്ന് മർദ്ദിച്ചത്.
‘കണ്യാർകളി എന്തിന് മറ്റുള്ളവരെ അഭ്യസിപ്പിക്കുന്നു ? ഈ പാട്ട് അയിലൂർ മാത്രം പാടാനുള്ളതാണ് എന്നൊക്കെ പറഞ്ഞായിരുന്നു മർദനം. പാടരുത് എന്ന് പറഞ്ഞ് തൊണ്ടക്കുഴിയിലായിരുന്നു ചവിട്ടും, ഇരുമ്പ് വച്ചുള്ള കുത്തലുമെല്ലാം’ – പ്രഭുകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
അയിലൂരിലെ തെക്കേത്തറ വിഭാഗമാണ് കലാകാരനെയും കുടുംബത്തേയും മർദ്ദിച്ചത്. സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്‌ക്കാരിക പ്രവർത്തകരുടെ വലിയ പിന്തുണയാണ് വിഷയത്തിൽ പ്രഭുവിനും കുടുംബത്തിനും ലഭിക്കുന്നത്.
Story Highlights : kanyarkali artist manhandled at palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here