Advertisement

സിഎംഡിക്കും യൂണിയന്‍ നേതാക്കള്‍ക്കും മാത്രമാണ് ബസില്‍ കയറാന്‍ അവകാശം; മെമ്മറി കാര്‍ഡ് കാണാതായതില്‍ ഡ്രൈവര്‍ യദു

May 1, 2024
2 minutes Read
KSRTC driver Yadu reacts over memory card lost issue

മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍.എച്ച് യദു. സംഭവ ദിവസം പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തുവെന്നും പിറ്റേന്ന് ഇറങ്ങിയപ്പോള്‍ ബസിനുള്ളിലേക്ക് പോലും തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും യദു ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി സിഎംഡിക്കും യൂണിയന്‍ നേതാക്കള്‍ക്കും മാത്രമാണ് ബസിനുള്ളില്‍ കയറാന്‍ അവകാശം. കമ്മീഷണര്‍ ഓഫീസില്‍ ഇന്നലെ പരാതി നല്‍കിയെങ്കിലും താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. പകരം രസീത് നല്‍കി തന്നെ പറഞ്ഞ് അയക്കുകയായിരുന്നെന്നും യദു പറഞ്ഞു.

മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ തമ്പാനൂര്‍ ഡിപ്പോയില്‍ ഇന്നുണ്ട്. ഇതില്‍ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടി എംഡിക്ക് നിര്‍ദേശം നല്‍കിയതായും ഗണേഷ് കുമാര്‍ അറിയിച്ചു.

Story Highlights :KSRTC driver Yadu reacts over memory card lost issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top