‘സച്ചിൻ ദേവ് എംഎൽഎ യാത്രക്കാരെ ഇറക്കിവിട്ടില്ല, തനിക്കുകൂടി ടിക്കറ്റ് നൽകി ഡിപ്പോയിലേക്ക് പോകാമെന്നാണ് പറഞ്ഞത്’: എ എ റഹീം

സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നത് ശുദ്ധ നുണയെന്ന് എ എ റഹീം. തനിക്കുകൂടി ഒരു ടിക്കറ്റ് നൽകി ഡിപ്പോയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എഎ റഹീം എംപി പറഞ്ഞു.
ഒരു സ്ത്രീ തന്നെ അശ്ലീലം കാണിച്ച് എന്ന് വെറുതെ പറയുമോ? ചെറുപ്രായത്തിൽ മേയർ ആയിവന്ന ആര്യയെ അന്ന് മുതലേ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേർത്തു. എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എന്ന് ആരെങ്കിലും കരുതുന്നതെങ്കില്‍ അതങ്ങ് മനസ്സില്‍ വച്ചിരുന്നാല്‍ മതി.
അവര്‍ ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേരെ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ചെല്ലും ചിലവ് നല്‍കി ഒരു അരാജക സംഘത്തെ വളര്‍ത്തി വിട്ടിരിക്കുകയാണെന്നും എംപി പറഞ്ഞു.
Story Highlights : A A Rahim Support over Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here