Advertisement

തൃശ്ശൂർ വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ; ഫയർ ലൈൻ ഒരുക്കി തീ കെടുത്താൻ ശ്രമം

May 2, 2024
Google News 2 minutes Read

തൃശ്ശൂർ വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ. കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിലാണ് ഇന്ന് വൈകുന്നേരം മുതൽ തീ പിടിച്ചത്. വനത്തിലെ അക്വേഷ്യ പ്ലാൻ്റേഷനിലാണ് തീ പടർന്നത്. പ്രദേശത്തെ വൻമരങ്ങൾ മുറിച്ചു നീക്കിയതിനാൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.(Huge fire broke out in Thrissur Varavoor)

അഗ്നിശമന വിഭാഗം വനത്തിന് താഴെയെത്തിയെങ്കിലും ജലം വഹിച്ചുള്ള വാഹനം വനത്തിലെത്താൻ സാധിക്കാത്തതിനാൽ തിരിച്ചു പോയി. വനം വകുപ്പിനും നാട്ടുകാർക്കും തീയണക്കാൻ സാധിചിട്ടില്ല. സമീപത്തെ ഗ്രാമപ്രദേശത്തേക്ക് തീ പടരാതിരിക്കാൻ ഫയർ ലൈൻ തീർത്ത് തീ അണക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Story Highlights : Huge fire broke out in Thrissur Varavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here