Advertisement

പാലക്കാട് വീണ്ടും ഉയർന്ന താപനില; സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ

May 2, 2024
Google News 1 minute Read

സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. പാലക്കാട് വീണ്ടും ഉയർന്ന താപനില രേഖപ്പെടുത്തി. സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി. 40.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്.

കോഴിക്കോട് നഗരത്തിലും സാധാരണയേക്കാൾ 4.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവുപ്പെട്ടത്. 39 ഡിഗ്രി സെൽഷ്യസ് താപിനിലയാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മേയ് രണ്ട്, മൂന്ന് തീയതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

മേയ് രണ്ട് മുതൽ ആറ് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരേയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരേയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരേയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Story Highlights : Palakkad again recorded high temperature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here