Advertisement

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്; പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 40 ആയി ഉയര്‍ത്തും

May 3, 2024
Google News 3 minutes Read
Department of Transport with relaxations in driving test reform

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകളുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 40 ആയി ഉയര്‍ത്തും. വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കും. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാനും സാവകാശം നല്‍കും. പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കുമെന്നാണ് വിവരം. (Department of Transport with relaxations in driving test reform)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നത്. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ് നടത്താനുള്‍പ്പെടെ നിശ്ചയിച്ചിരുന്നു. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്.പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനായിരുന്നു പുതുക്കിയ നിര്‍ദേശം.

Story Highlights : Department of Transport with relaxations in driving test reform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here