Advertisement

‘ഇത്ര ദിവസം പരാതിയില്ലായിരുന്നു, നടി റോഷ്‌ന ആരോപിക്കുന്ന സംഭവങ്ങള്‍ ഓര്‍മയിലില്ല’; ഡ്രൈവര്‍ യദു

May 3, 2024
3 minutes Read
Driver yedhu denied all the allegations made by roshna ann roy

മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയ്ക്ക് പിന്നാലെ തനിക്കെതിരെ നടി റോഷ്‌ന ഉന്നയിച്ച ആരോപണങ്ങളെല്ലാം നിഷേധിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. നടി ആരോപിക്കുന്ന സംഭവങ്ങളൊന്നും തന്റെ ഓര്‍മയിലില്ലെന്നും ഇത്ര ദിവസം ഇല്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്നും യദു പറഞ്ഞു. പുതിയ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഇനിയും ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നു. നടി റോഷ്‌നയ്‌ക്കെതിരെ വക്കീലുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും യദു പറഞ്ഞു. (Driver yedhu denied all the allegations made by roshna ann roy)

മേയറുമായി തര്‍ക്കിച്ച സംഭവത്തില്‍ അന്നേ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്ടറുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ഇന്ന് യദു മാധ്യമങ്ങളെ കാണവേ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പിന്‍സീറ്റിലായിരുന്നെന്നും താന്‍ ഒന്നും കണ്ടില്ലെന്നുമായിരുന്നു കണ്ടക്ടറുടെ മൊഴി. എന്നാല്‍ കണ്ടക്ടര്‍ തനിക്കൊപ്പം മുന്‍വശത്താണ് ഇരുന്നതെന്ന് യദു പറയുന്നു. സച്ചിന്‍ ദേവ് എംഎല്‍എ വന്നപ്പോള്‍ സഖാവേ ഇരിക്കു വെന്നു പറഞ്ഞ് എഴുന്നേറ്റ് കൊടുത്തു. കണ്ട കാര്യമാണ് പറയുന്നത്. കണ്ടക്ടറുടെ മൊഴി അനുകൂലമെന്നും യദു കൂട്ടിച്ചേര്‍ത്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Story Highlights : Driver yedhu denied all the allegations made by roshna ann roy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top