മാളവിക ജയറാം വിവാഹിതയായി

താരദമ്പതികളായ ജയറാമിന്റെ പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.(Malavika Jayaram get married with Navaneeth Girish)
തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരിയായിരുന്നു മാളവികയുടെ വേഷമെങ്കിൽ കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീത് ചടങ്ങിൽ ധരിച്ചത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആണ്.


കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെ മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു.


കഴിഞ്ഞ ജനുവരിയിലായിരുന്നു കൂർഗ് ജില്ലയിലെ മടിക്കേരിയിലെ റിസോർട്ടിൽ വച്ച് വിവാഹ നിശ്ചയം. കാളിദാസിന്റെയും താരിണിയുടെയും വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി നേരത്തെ പറഞ്ഞിരുന്നു. മോഡലിങ് രംഗത്ത് നിന്നുള്ളയാളാണ് കാളിദാസിന്റെ ഭാവി വധുവായ താരിണി.
Story Highlights : Malavika Jayaram get married with Navaneeth Girish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here