‘വി.വി പ്രകാശിന്റെ വേർപാട് പാർട്ടിക്ക് തീരാനഷ്ടം’; അനുസ്മരണം നടത്തി ഓഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി

ഓഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി വി.വി പ്രകാശിന്റെ നിര്യാണത്തിൽ അനുസ്മരണം നടത്തി. ബത്തഹയിലെ സബർമതി ഓഫീസിൽ വെച്ചു നടന്ന യോഗം സെൻട്രൽ കമ്മിറ്റി പ്രെസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറഉത്ഘാടനം ചെയ്തു. ( oicc riyadh malappuram district committee commemorates vv prakash )
സംശുദ്ധ രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്നവി.വി പ്രകാശിന്റെ വേർപാട് പാർട്ടിക്ക് തീരാനഷ്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. വി വി പ്രകാശനോട്ഇന്നും ജനങ്ങൾക്കുള്ള സ്‌നേഹം വെളിവാക്കുന്നതാണ് യോഗത്തിൽ പങ്കെടുത്ത ജനസാന്നിധ്യം എന്ന്അദ്ദേഹം പറഞ്ഞു. ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് മുഖ്യ അതിഥിയായി പങ്കെടുത്തു.
യോഗത്തിൽ സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര മുഖ്യ പ്രഭാഷണം നടത്തി. ഫൈസൽ ബഹസ്സൻ , റസാഖ് പോക്കോട്ടുംപാടം, സുരേഷ് ശങ്കർ , നൗഫൽ പാലക്കാടൻ , ബാലു കുട്ടൻ , മുഹമ്മദലി മണ്ണാർക്കാട് , ഷുക്കൂർ എറണാംകുളം , ഉമ്മർ കോഴിക്കോട് ,ജയൻ കൊടുങ്ങല്ലൂർ , നാദിർഷ , ജംഷാദ് തുവ്വുർ , കെ കെ തോമസ് , ഷൌക്കത്ത് ഷിഫാ , സഗീർ വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.
അബൂബക്കർ മഞ്ചേരി , ഷമീർ വണ്ടൂർ , റഫീഖ് , ഉണ്ണി വാഴയൂർ , ബൈജു , ഇസ്മായിൽ , അൻസാർ വാഴക്കാട് ,സലീം വാഴക്കാട് , ബനൂജ് , സുനിൽ , ഷാജു തുവ്വുർ , സൈനുധിൻ , മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട് സ്വാഗതവും ട്രഷറർ സാദിഖ് വടപുരം നന്ദിയും പറഞ്ഞു.
Story Highlights : oicc riyadh malappuram district committee commemorates vv prakash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here