Advertisement

കനകലതയ്ക്ക് ആദരമ‍ർപ്പിക്കാനെത്തി സിനിമ-രാഷ്ട്രീയ രം​ഗത്തെ പ്രമുഖര്‍; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

May 7, 2024
1 minute Read

അന്തരിച്ച സിനിമാ താരം കനകലതയുടെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. മലയിൻകീഴിലുള്ള വീട്ടിൽ പൊതു ദർശനത്തിന് ശേഷം മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയായിരുന്നു സംസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടൻ ഇന്ദ്രൻസ് തുടങ്ങിയ സാംസ്കാരിക രാഷ്ട്രയ സാമൂഹ്യ രംഗത്തെ പ്രമുഖർ അന്തിമപോചാരമർപ്പിക്കാനെത്തി.

ഏറെ നാളയായി പാർക്കിൻസൺ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കനകലത അന്തരിച്ചത്. സിനിമാരംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയായിരുന്ന കനകലതയുടെ അവസാന ചിത്രം പൂക്കാലമാണ്.
350 ഓളം സിനിമയിൽ വേഷമിട്ടു. കിരീടം, ചെങ്കോൽ, കൗരവർ, പൊന്തൻമാട , അനിയത്തി പ്രാവ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങൾ.

Story Highlights : Actress kanakalatha funeral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top