NCERT പാഠപുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

എന്‍സിഇആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചതിന് കൊച്ചിയിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. എന്‍സിഇആര്‍ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 1,5,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വ്യാജമായി അച്ചടിച്ചത്.
Read Also: ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ
എന്‍സിഇആര്‍ടിയുടെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തിലധികം പുസ്തകങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ കോപ്പികള്‍ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ പാഠപുസ്തകങ്ങളുടെ വില്‍പന നടത്തിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights : Case filed against two institutes in Kochi for printing fake NCERT textbook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here