‘നിങ്ങളെപ്പോലെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു’; എഐ വിഡിയോക്ക് ആശംസകളറിയിച്ച് നരേന്ദ്ര മോദി

സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ എഐ വിഡിയോയ്ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ നൃത്തം ചെയ്യുന്ന വിഡിയോ ആസ്വദിച്ചുവെന്നാണ് മോദിയുടെ പ്രതികരണം. ആ സർഗ്ഗാത്മകതയെ അഭിനന്ദിക്കുകയും അത് താൻ ആസ്വദിച്ചു എന്നുമാണ് മോദിയുടെ മറുപടി.
മമത ബാനർജിയുടെ പ്രസംഗത്തിനൊപ്പം അവർ നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പിന്റെ പീക്ക് സമയത്തുള്ള ഇത്തരം സർഗ്ഗാത്മകത ശരിക്കും സന്തോഷകരമാണ്.-മോദി പറഞ്ഞു. നിരവധിയാളുകളാണ് എഐ വിഡിയോക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.
അതേസമയം അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തി പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Story Highlights : Narendra Modi Shares AI Generated Video of Himself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here