Advertisement

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം; വിശദീകരണം തേടി ഗതാഗതമന്ത്രി

May 7, 2024
Google News 1 minute Read

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവത്തില്‍ വിശദീകരണം തേടി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. മോട്ടോര്‍ വഹാന വകുപ്പ് അടിയന്തര പരിശോധന നടത്തി നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അലംഭാവം കാണിച്ച അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പെരുമാതുറ സ്വദേശി റുക്സാന(35)യാണ് ഇന്ന് വൈകുന്നേരം കഴക്കൂട്ടം വെട്ടുറോഡില്‍ വെച്ച് ടിപ്പര്‍ ലോറി കയറി മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേക്ക് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.ബന്ധുവായ യുവതിക്ക് ഓപ്പം പോകുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല.

സ്‌കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു റുക്‌സാന. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിന്‍ ടയര്‍ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights : Transport Minister seek explanation in Kazhakootam accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here