Advertisement

കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക

May 8, 2024
Google News 1 minute Read
astrazeneca withdraws covishield

കൊവിഡ് വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം. ( astrazeneca withdraws covishield )

ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്‌സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്‌സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീൽഡ്’ എന്ന പേരിൽ ഈ വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്.

വാക്‌സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.

നിലവിൽ യു.കെയിൽ 100 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരകേസ് നേരിടുകയാണ് ആസ്ട്രസെനക.

Story Highlights : astrazeneca withdraws covishield

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here