വിഷ്ണുപ്രിയ വധക്കേസ്; വിധിപ്രസ്താവം വെള്ളിയാഴ്ചത്തേക്ക് മാറ്റി

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിൽ വിധിപ്രസ്താവം വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. പ്രണയപ്പകയെ തുടർന്ന് 23-കാരിയായ വിഷ്ണുപ്രിയയെ മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിപുലമായ ആസൂത്രണത്തോടെ നടപ്പാക്കിയ ക്രൂര കൊലപാതകമെന്നത് പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. കേസിൽ 73 സാക്ഷികളാണുള്ളത്.
വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Story Highlights : Vishnupriya Murder case sentencing postponed to friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here