Advertisement

ശിവകാശി പടക്ക നിർമാണശാലയിൽ സ്ഫോടനം; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

May 9, 2024
1 minute Read
Fireworks explosion Four deaths in Uttar Pradesh

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ 8 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് .

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. പടക്ക നിർമാണശാല പൂർണമായും തകർന്നു. സ്ഫോടനം നടന്നത് സെങ്കമൽപ്പട്ടിയിൽ.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സുദർശൻ എന്ന പടക്ക നിർമാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. കൂടുതൽ പേര് ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികെയാണ്. 10 മുറികളിൽ 7 മുറികളും തകർന്നു.ഇതിൽ എല്ലാ മുറികളിലും ആളുകൾ ഉണ്ടായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും നിലവിൽ രക്ഷാപ്രവർത്തനം നടത്തിവരികെയാണ്.

Story Highlights : Explosion in Firework Factory Sivakasi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top