Advertisement

നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാൻ സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തി; തിരുവനന്തപുരം കളക്ടർക്ക് എതിരെ KGMOA

May 9, 2024
2 minutes Read

തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി. സ്വകാര്യ ആവശ്യത്തിന് ഡ്യൂട്ടി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. കളക്ടർക്ക് എതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ് രംഗത്തെത്തി. ഡോക്ടർമാരോട് മാന്യമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർജനെയാണ് കളക്ടർ വിളിച്ചുവരുത്തിയത്. ജനറൽ ആശുപത്രി ഒപിയിൽ രോഗികളുടെ തിരക്കളുള്ളപ്പോഴാണ് ജില്ല കളക്ടറുടെ നടപടി. നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാനാണ് സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

Read Also: കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസ്; ബിഷപ് ധർമ്മരാജ് റസാലം പ്രതി; കുറ്റപത്രം സമർപ്പിച്ച് ED

ജില്ല കളക്ടറുടെ വസതിയിൽ നിന്ന് ഡിഎംഒയെയാണ് കളക്ടറുടെ സ്റ്റാഫ് വിളിച്ച് അടിയന്തരമായി സർക്കാർ സർജനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് സർജനെ കളക്ടറുടെ വസതിയിലേക്ക് വിടുന്നത്. അവിടെ എത്തിയപ്പോഴാണ് നഖത്തെ ബാധിക്കുന്ന രോഗം പരിശോധിക്കാൻ വേണ്ടിയാണ് വിളിച്ചുവരുത്തിയതെന്ന് സർജന് മനസിലായത്. സംഭവം അറിഞ്ഞതോടെയാണ് കെജിഎംഒഎ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

Story Highlights : KGMOA against Thiruvananthapuram Collector Geromic George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top