Advertisement

അടിമുടി മാറ്റം; 25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി

May 9, 2024
Google News 2 minutes Read

നോക്കിയ ഫോണിന്റെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ഫീച്ചർ ഫോൺ പുറത്തിറക്കി. 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. 4ജി കണക്ടിവിറ്റിയോടുകൂടിയാണ് പുതിയ മോഡൽ എച്ച്എംഡി എത്തിച്ചിരിക്കുന്നത്.

യൂട്യൂബ് ഷോർട്‌സ്, ന്യൂസ്, വെതർ തുടങ്ങിയ ക്ലൗഡ് അധിഷ്ടിത ആപ്പുകളും പരിഷ്‌കരിച്ച സ്‌നേക്ക് ഗെയിമും ഫോണിലുണ്ട്. യൂറോപ്പിലെ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണ് നിലവിൽ നോക്കിയ 3210 അവതരിപ്പിച്ചിരിക്കുന്നത്. യുകെയിൽ 75 പൗണ്ടാണ് (7820 രൂപ) ആണ് വില. 2.5 ഇഞ്ച് കളർ ഡിസ്‌പ്ലേ, 2എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്‌ളാഷ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബ്ലൂടൂത്ത് 5.0 സൗകര്യമുള്ളതിനാൽ വയർലെസ് ഇയർഫോണുകൾ ഉപയോഗിക്കാനാവും.

128 ജിബിയാണ് ഇതിലെ ഇന്റേണൽ സ്റ്റോറേജ്. 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനാവും. 1450 എംഎഎച്ച് ബാറ്ററിയാണിതിൽ. മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജിനെ വികസിപ്പിക്കാനും കഴിയും. 2 മെഗാപിക്സൽ പിൻ ക്യാമറയും ടോർച്ച് പോലെ പ്രവർത്തിക്കുന്ന ഫ്ലാഷ് യൂണിറ്റും നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പിന്തുണയാണ് നൽകിയിട്ടുള്ളത്.

Story Highlights : Nokia 3210 is the latest re-imagined retro feature phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here