Advertisement

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ ഗൺമാൻമാരെ ചോദ്യം ചെയ്തു; മർദനം മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാനെന്ന് ഗൺമാൻമാർ

May 10, 2024
Google News 1 minute Read
pinarayi gun man

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. രഹസ്യമായാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്.

മർദനം മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കാണെന്ന് ഗൺമാൻമാർ. തങ്ങളുടെ ജോലിയാണ്, അതിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരമാവധി 7 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാല്‍ ഇരുവരെയും ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ഡിസംബര്‍ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണില്‍ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാര്‍ അടക്കം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

Story Highlights : Gunman of Pinarayi Vijayan Questioned Crime Branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here