ജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബംഗളൂരു; പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്ത്

നിർണ്ണായക മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്‌നില്‍ സിംഗ്, കരണ്‍ ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. പഞ്ചാബിന് വേണ്ടി 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്‌ത ബെംഗളുരു 241 റൺസ് എടുത്തു. 47 പന്തിൽ ഏഴ് ഫോറും ആറ് സിക്സറുമടക്കം 92 റൺസ് നേടിയ വിരാട് കോലി, 23 പന്തിൽ 55 റൺസ് നേടിയ രജത് പടിദാർ, 27 പന്തിൽ 46 റൺസ് നേടിയ കാമറൂൺ ഗ്രീനുമാണ് ആർസിബിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബെംഗളുരുവിനെ ബാറ്റിംഗിനയച്ചു.
ഹര്‍ഷല്‍ പട്ടേല്‍ പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിദ്വത് കവേരപ്പയ്ക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ആര്‍സിബി ഗ്ലെന്‍ മാക്സ്വെല്ലിന് പകരം ലോക്കി ഫെര്‍ഗൂസണെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഞ്ചാബ് കഗിസോ റബാദയ്ക്ക് പകരം ലിയാം ലിവിംഗ്സ്റ്റണേയും ടീമിലെത്തിച്ചു.
Story Highlights : IPL RCB win over punjab playoff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here