യുവതയുടെ ആഘോഷത്തിന്റെ ഒച്ചപ്പാടുകള്‍; കേരളത്തിലെ ഏറ്റവും വലിയ ഹിപ്പ്‌ഹോപ്പ് ഉത്സവം ‘ഒച്ച ഫെസ്റ്റിവല്‍’ മെയ് 19ന്

കേരളത്തിലെ ഏറ്റവും വലിയ ഹിപ്പ് ഹോപ്പ് ഫെസ്റ്റിവലായ ഒച്ച ഫെസ്റ്റിവല്‍ മെയ് 19ന്. ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ വൈകീട്ട് മൂന്ന് മണി മുതല്‍ 10 മണി വരെയാണ് പരിപാടി നടക്കുക. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വീണ്ടും പ്രചാരം നേടുന്ന ഹിപ്പ്‌ഹോപ്പ് സംസ്‌കാരത്തിന്റെ ഒരു ആഘോഷത്തിമിര്‍പ്പായാണ് പരിപാടി നടക്കുക. ഹിപ്പ്‌ഹോപ്പ് കൂട്ടായ്മയെ വാര്‍ത്തെടുക്കുകയും അതിനെ ആഘോഷിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടാതെ യുവാക്കള്‍ക്കായി സ്‌കേറ്റിംഗ്, സ്‌കള്‍പ്ചറിംഗ്, ഹിപ്പ് ഹോപ്പ് ഡാന്‍സിംഗ് സെഷനുകളും ഉണ്ടാകും. ഏതുപ്രായക്കാര്‍ക്കും ഹിപ്പ് ഹോപ്പ് ഡാന്‍സ് സെഷനില്‍ പങ്കെടുക്കാം. (OCHA hiphop festival on May 19)
വൈകീട്ട് ആറ് മണി മുതല്‍ പ്രധാന വേദിയില്‍ നടക്കുന്ന സംഗീത പരിപാടികളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം. യുവാക്കള്‍ക്കിടയില്‍ ഹരമായ ഡാബ്‌സി, വേടന്‍, തിരുമാലി, ആവേശം സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ഗലാട്ടയിലൂടെ ശ്രദ്ധ നേടിയ പാല്‍ ഡബ്ബ എന്നിവരുടെ മ്യൂസിക് ആസ്വദിക്കാം. ഇതുകൂടാതെ പുതുമുഖ റാപ്പ് ഗായകര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പരിപാടിയില്‍ വേദിയൊരുക്കിയിട്ടുണ്ട്.
Story Highlights : OCHA hiphop festival on May 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here