Advertisement

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; എം സ്വരാജ് സുപ്രിംകോടതിയില്‍

May 10, 2024
Google News 1 minute Read

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരെ എം.സ്വരാജ് സുപ്രിംകോടതിയില്‍. കെ.ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളിയതിനെതിരെ അപ്പീല്‍ നല്‍കി.
യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത് മതചിഹ്നം ഉപയോഗിച്ചു വോട്ടുപിടിച്ചു എന്നതാണു ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും എം. സ്വരാജ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

992 വോട്ടുകള്‍ക്കാണ് 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു വിജയിച്ചത്. നിയസഭാ തെരഞ്ഞെടുപ്പ് സമയം വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചുവെന്നാണ് സ്വരാജ് ഉയര്‍ത്തുന്ന വാദം.

തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.

Story Highlights : Tripunithura election, M Swaraj move to Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here