‘മോദിയിൽ നിന്ന് പ്രചോദനം’; ഒഡിഷയിൽ മത്സരിക്കാൻ ചായ്‌വാല സ്ഥാനാര്‍ത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചായ്‌വാല മെയ് 25ന് നടക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 26 കാരനായ സുഖന്ത ഗദായി ഒഡീഷയിലെ പുരി ജില്ലയിലെ ബ്രഹ്മഗിരി നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
തൻ്റെ കുട്ടിക്കാലത്ത് പ്രധാനമന്ത്രി മോദി ചെയ്തതുപോലെ ചായ വിൽപനയിലൂടെ മിതമായ ഉപജീവനമാർഗം നേടുന്ന ഗദായി , ചായ വിൽപനക്കാരൻ എന്ന നിലയിലുള്ള പ്രധാനമന്ത്രിയുടെ എളിയ തുടക്കത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ഗദായി എൻഐയോട് പറയുന്നു.
ചായവില്പനക്കാരന് പ്രധാനമന്ത്രിയാകാമെന്ന് കാട്ടിത്തന്ന മോദി മാതൃക പിന്തുടരുകയാണെന്ന് ഗദായി പറഞ്ഞു. ഒഡീഷ നിയമസഭയിലേക്ക് ബ്രഹ്മഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ഇരുപത്താറുകാരന്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
എനിക്ക് പ്രേരണ മോദിജിയാണ്. അദ്ദേഹം എന്നെപ്പോലെ സാധാരണക്കാരനാണ്. എല്ലാ സാധാരണക്കാരുടെയും പ്രചോദനമാണ് മോദിജി- ഗദായി എഎന്‍ഐയോട് പറഞ്ഞു. മണ്ഡലത്തെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. അഴിമതി ഇല്ലാതാകണം. ജനങ്ങളെ കബളിപ്പിക്കുന്ന സംവിധാനങ്ങള്‍ അവസാനിക്കണം.
സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ഗദായി പറയുന്നു.സൈക്കിളിലാണ് സുകാന്ത ഗദായി മണ്ഡല പര്യടനം നടത്തുന്നത്. കുറച്ചുകൂട്ടുകാര്‍ കൂടെയുണ്ട്. ബിജെപിയുടെ ഉപാസന മൊഹാപത്രയും ബിജെഡിയുടെ ഉമാകാന്ത സാമന്തറായിയും കോണ്‍ഗ്രസിന്റെ മിത്രഭാനു മൊഹാപത്രയുമാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍.
Story Highlights : Inspired by PM Modi, a tea seller in Odisha to contest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here