ട്വന്റിഫോർ റിപ്പോർട്ടർ അരുൺ രാജിന് നേരെയുണ്ടായ അതിക്രമം; പ്രതി ജോണിക്കെതിരെ കേസെടുത്ത് പൊലീസ്

ട്വന്റി ഫോർ ന്യൂസ് കൊല്ലം റിപ്പോർട്ടർ അരുൺരാജിന് നേരെ ഉണ്ടായ അതിക്രമത്തിൽ പുളിക്കട കോളനി സ്വദേശി ജോണിക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 294 ബി ,341,477,506 എന്നി വകുപ്പുകൾ ചുമത്തിയാണ് കേസ്. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഐഎഫ് ആർ. കൊല്ലം ഈസ്റ്റ് പൊലീസ് നേരത്തെ പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.
സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
ഇന്നലെ വൈകിട്ടാണ് ട്വന്റി ഫോർ റിപ്പോർട്ടർ അരുൺ രാജിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. ചിന്നക്കടയിലെ 24 ഓഫീസിന് സമീപത്ത് ലൈവ് ചെയ്യുന്നതിനിടയിൽ കത്തിയും ബിയർ കുപ്പിയും വീശിയായിരുന്നു ആക്രമണം. ഓഫീസിലും അതിക്രമിച്ചു കയറിയ പ്രതി അരുൺരാജിന് നേരെ വധഭീഷണിയും മുഴക്കി.
ചിന്നക്കടയിലുള്ള 24 ഓഫീസിന് സമീപം ഇന്നലെ വൈകിട്ടാണ് അക്രമം നടന്നത്. ഓഫീസിന് സമീപത്തെ റോഡിൽ വാർത്ത സംബന്ധമായ ലൈവ് നൽകുകയായിരുന്നു അരുൺ രാജും സംഘവും. ഇവർക്കിടയിലേക്ക് പുളിക്കട കോളനി സ്വദേശി ജോണി ഭീഷണിയുമായി എത്തി. അസഭ്യ സംസാരത്തോടെ അതിക്രമത്തിന്റെ തുടക്കം. ക്യാമറ ഇവിടെനിന്ന് മാറ്റണമെന്ന് ജോണിയുടെ ആവശ്യം. 24 സംഘം പൊലീസിൽ വിവരമറിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
Story Highlights : Police registered case against accused on Kollam 24 reporter assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here