Advertisement

കിടപ്പുരോഗിയായ വയോധികനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം; മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു

May 11, 2024
Google News 2 minutes Read

തൃപ്പൂണിത്തുറ എരൂരിൽ കിടപ്പുരോഗിയായ വയോധികനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അജിത്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. ഷൺമുഖന് ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ട്വന്റിഫോർ വാർത്തക്ക് പിന്നാലെയാണ് നടപടി.

75 വയസ്സുള്ള ഷണ്മുഖനെ നഗരസഭാ അധികൃതർ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. മറ്റു മക്കളും ഏറ്റെടുക്കാൻ താത്പര്യം ഇല്ലെന്ന് അറിയച്ചതിനാൽ ഷണ്മുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടുസാധനങ്ങൾ എടുക്കാൻ മറക്കാതിരുന്ന മകൻ ചലനശേഷി പോലും ഇല്ലാത്ത തന്നെ മറന്നെന്ന് ഒരു പിതാവ് വേദനയോടെ പറയുന്നു.

Read Also: അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

24 മണിക്കൂറാണ് ഷണ്മുഖൻ ഭക്ഷണമോ തുള്ളി വെള്ളമോ കിട്ടാതെ വാടകവീട്ടിൽ ഒറ്റപ്പെട്ടത്. ഒടുവിൽ വീട്ടുടമയുടെ തുണകൊണ്ട് ജീവൻ ബാക്കിയായി. മൂന്ന് മക്കളെ വളർത്തി വലുതാക്കിയ പിതാവിനാണ് ഈ ദുരവസ്ഥ. നഗരസഭയിൽ നിന്ന് പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയാണ് ദിവസങ്ങളായി മാറ്റാതിരുന്ന ഡയപ്പറും മൂത്രസഞ്ചിയും മാറ്റിയത്.

Story Highlights : Police to file a case against son who abandoned his father in Thrippunithura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here