‘രാം ലല്ലയ്ക്ക് 11000 മാമ്പഴങ്ങളും ജ്യൂസും’; അക്ഷയതൃതീയ വര്‍ണാഭമാക്കി രാമക്ഷേത്രം

അയോധ്യയിലും അക്ഷയ തൃതീയ ദിനം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. വിശേഷാവസരങ്ങളില്‍ രാമലല്ലയും അയോധ്യയും പതിവായി ഒരുങ്ങാറുള്ളത് പുഷ്പങ്ങളാലാണെങ്കില്‍ ഇത്തവണയത് ഫലങ്ങൾ കൊണ്ടായിരുന്നു. ടൈംസ് നൗ, റിപ്പബ്ലിക്ക് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
മാമ്പഴം, പൈനാപ്പിള്‍, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങി ഈ സീസണില്‍ ലഭ്യമായ എല്ലാ ഫലങ്ങളും കൊണ്ടാണ് ഇന്നലെ അയോധ്യ രാമമമന്ദിരത്തെ അലങ്കരിച്ചത്. മഹാരാഷ്‌ട്ര പൂനെയില്‍ നിന്നുള്ള ഭക്തന്‍ രാമലല്ലയ്‌ക്കായി സമർപ്പിച്ച പ്രത്യേകകാഴ്ചയാണിത്. ഫലങ്ങളോടൊപ്പം ജ്യൂസും സമര്‍പ്പിച്ചു. പൂനെയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച അല്‍ഫോണ്‍സോ മാമ്പഴങ്ങളെ തെരഞ്ഞെടുത്താണ് സമര്‍പ്പിച്ചള്ളത്. ഫലങ്ങളും ജ്യൂസും ഭഗവാന് നേദിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്കി.
പരമ്പരാഗത അസമീസ് തുണിത്തരങ്ങളായ എറി & മൂംഗ സിൽക്ക് ‘ആസാമിൻ്റെ സ്വർണ്ണ നൂലുകൾ’ ഉപയോഗിച്ചാണ് രാം ലല്ലയുടെ വസ്ത്രങ്ങൾ നിർമ്മിച്ചത്. രാമജന്മഭൂമി തീർഥക്ഷേത്രം എക്‌സിൽ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.അക്ഷയ തൃതീയ വിശേഷാവസരത്തില്‍ 11,000 അല്‍ഫോണ്‍സോ മാമ്പഴങ്ങളാണ് പ്രത്യേകമായി നല്കിയത്. സീസണാണെങ്കിലും പൂനെ സ്വദേശിയുടെ മാസങ്ങള്‍ നീണ്ടു നിന്ന അധ്വാനമാണ് ഇന്നലെ അയോദ്ധ്യയില്‍ കണ്ടത്.
Story Highlights : 11000 Mangoes Offered to Ram Lalla on Akshaya Tritiya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here