Advertisement

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14കാരൻ മരിച്ചു; ആശങ്ക

May 12, 2024
Google News 2 minutes Read

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ജിഗിൻ(14)ആണ് മരിച്ചത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ജിഗിന്റെ പിതാവും സഹോദരനും വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ജിഗിൻ മരിക്കുന്നത്. മഞ്ഞപ്പിത്തമാണ് മരണകാരണമെന്ന് സ്ഥിരീകരണം ഇന്നലെയാണ് വന്നത്.

Read Also: മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം

ഇന്ന് രാവിലെ പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു. നിലമ്പൂർ ചാലിയാർ സ്വദേശി റനീഷ്(42) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Story Highlights : 14 year old died in Malappuram due to  Jaundice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here