അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവം; കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും

കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും. അങ്കണവാടി ഹെൽപ്പർ കോളാട് സ്വദേശി വി.ഷീബയ്‌ക്കെതിരെയാണ് കേസ്. അങ്കണവാടി ജീവനക്കാർക്ക് ശ്രദ്ധക്കുറവ് സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ട്. ( A 5 year old boy was burnt after being given boiling milk from an anganwadi )
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് വീട്ടിലേക്ക് അങ്കണവാടിയിൽ നിന്നും വിളി വരുന്നത്. കുട്ടിയുടെ താടിയിലെ തോൽ പൊളിയുന്നു എന്ന് പറഞ്ഞായിരുന്നു ഫോൺ കോൾ. കുട്ടിയുടെ അച്ഛൻ പോയി നോക്കിയപ്പോൾ മകന്റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights : A 5 year old boy was burnt after being given boiling milk from an anganwadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here