ഡല്‍ഹിയില്‍ രണ്ട് ആശുപത്രികളില്‍ ബോംബ് ഭീഷണി

ഡല്‍ഹിയിലെ ആശുപത്രികളില്‍ ബോംബ് ഭീഷണി. ബുറാഡി, സഞ്ജയ് ഗാന്ധി ആശുപത്രികളില്‍ ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വ്യാപകമായി ബോംബ് ഭീഷണി വന്നിരുന്നു.(Bomb threat in two govt hospitals in Delhi)
ഇന്നുച്ചയോടുകൂടിയാണ് ഡല്‍ഹിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഭീഷണി സന്ദേശമെത്തിയത്. പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ 131 സ്‌കൂളുകളിലാണ് ബോംബ് ഭീഷണിയെത്തിയത്. തുടര്‍ന്ന് സ്‌കൂളുകളിലെല്ലാം ഡല്‍ഹി പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ല. ഈ സന്ദേശങ്ങള്‍ക്കെല്ലാം പിന്നില്‍ റഷ്യന്‍ ബന്ധമുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വിശദീകരിക്കുന്നത്. ഈ സംഭവത്തിനുപിന്നാലെ രണ്ട് ദിവസത്തിനകം അഹമ്മദാബാദിലെ സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം എത്തിയിരുന്നു.
Story Highlights : Bomb threat in two govt hospitals in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here