Advertisement

തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരെ കേസ്

May 12, 2024
1 minute Read
case against allu arjun

തെന്നിന്ത്യൻ താരം അല്ലു അർജുനും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിലാണ് കേസ്. എംഎൽഎയുടെ വസതിക്ക് സമീപം ആൾക്കൂട്ടമുണ്ടാക്കിയെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. ( case against allu arjun )

മുൻകൂർ അനുമതി തേടാതെയാണ് എംഎൽഎ റെഡ്ഡി അല്ലു അർജുനെ ക്ഷണിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആന്ധ്രയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

താൻ തന്റെ സുഹൃത്തിന് പിന്തുണ നൽകാൻ വന്നതാണെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.

Story Highlights : case against allu arjun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top