മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടം; കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. വാഗമണ്ണിലേക്ക് പോയ ആരംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.
വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മൂന്ന് പേരുടെ നില ഗുരുതരമാണ്. യുവാക്കളുടെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി. അപകടത്തിൽ പരുക്കേറ്റ ഏഴുമുട്ടം സ്വദേശി മനാപ്പുറത്ത് കുമാരി (60)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കുമാരിയുടെ ഇവരുടെ മകൻ കെ. അനു (40), അനുവിന്റെ ഭാര്യ ലക്ഷമിപ്രിയ (38), ഇവരുടെ മകൾ ദീക്ഷിത (9) എന്നിവർ പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
Read Also: കരമന അഖിൽ വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ; ഗൂഢാലോചനയിൽ പങ്കെടുത്തവരും കസ്റ്റഡിയിൽ
മൂവാറ്റുപുഴ ഭാഗത്തു നിന്നു തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ കുട്ടിയും അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Story Highlights : Police registered case against the youths in Muvattupuzha accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here