വടക്കഞ്ചേരി മുസ്ലിം പള്ളിയിലെ മോഷണം; പ്രതി പിടിയിൽ

പാലക്കാട് വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയിൽ. തൃശ്ശൂർ ഒല്ലൂർ പെരുവൻകുളങ്ങര ഐനിക്കൽ വീട്ടിൽ നവീനെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി ഹനഫി പള്ളിയുടെ ഭണ്ഡാരം കൊത്തിത്തുറന്ന് പ്രതി മോഷണം നടത്തിയത്. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ, പുതുക്കാട്, കൊടകര, മണ്ണുത്തി സ്റ്റേഷനുകളിലായി പത്തോളം മോഷണം കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
Story Highlights: wadakkanchery mosque theft culprit arrest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here