Advertisement

ജനസാഗരത്തിലും പ്രധാനമന്ത്രിയുടെ കണ്ണുടക്കി; തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിക്ക് അപ്രതീക്ഷിത സമ്മാനവുമായി യുവാക്കൾ

May 13, 2024
Google News 4 minutes Read

തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപ്രതീക്ഷിത സമ്മാനവുമായി രണ്ട് യുവാക്കൾ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അമ്മയും ഒന്നിച്ചുളള ചിത്രങ്ങളാണ് യുവാക്കൾ നൽകിയത്. പശ്ചിമ ബംഗാളിലെ ഹൂഗ്ളിയിൽ നടത്തിയ റാലിയിലാണ് യുവാക്കൾ ചിത്രങ്ങൾ നൽകിയത്.(On Mother’s Day PM Modi receives unexpected gift at Bengal rally)

ലോക മാതൃദിനമായ ഇന്നലെ പ്രധാനമന്ത്രിക്ക് ലഭിച്ചത് അവിസ്മരണീയ സമ്മാനം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽ നിന്ന് മോദിയുടേയും അന്തരിച്ച അമ്മ ഹീരാബെന്നിന്റേയും ചിത്രവുമായി രണ്ട് പേർ. ജനസാഗരത്തിലും പ്രധാനമന്ത്രിയുടെ കണ്ണുടക്കിയത് ആ ചിത്രങ്ങളിൽ. ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്നത് കൈ വേദനക്ക് ഇടയാക്കുമെന്നും എങ്കിലും അവരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി.

സുരക്ഷാഉദ്യോഗസ്ഥരോട് ചിത്രം വാങ്ങിവരാൻ പറഞ്ഞ പ്രധാനമന്ത്രി ചിത്രങ്ങൾക്ക് പിന്നിൽ ഇരുവരുടേയും മേൽവിലാസം രേഖപ്പെടുത്താനും ആവശ്യപ്പെട്ടു. ഇരുവർക്കും കത്തയക്കാമെന്ന് ഉറപ്പ് നൽകിയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Story Highlights : On Mother’s Day PM Modi receives unexpected gift at Bengal rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here