Advertisement

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി

May 13, 2024
Google News 1 minute Read

നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പട്ന സാഹിബ് ഗുരുദ്വാരയിലെത്തി ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി. പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും സമയം കണ്ടെത്തുകയായിരുന്നു.

തലയിൽ സിഖ് തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തിയത്. കറികളും റൊട്ടിയുമൊക്കെ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.ഗുരുദ്വാരകളിൽ പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും.

ഇവിടെയെത്തുന്ന സിഖ് വിശ്വാസികൾ സമ്പന്നനെന്നോ സാധാരണക്കാരനെന്നോ വേർതിരിവില്ലാതെ ഇത്തരം സേവന പ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. ഇവിടെയെത്തിയ പ്രധാനമന്ത്രി വിശ്വാസികളുമായി സംവദിക്കുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു. ഇന്നലെ പട്‌നയിലെത്തിയ പ്രധാനമന്ത്രി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം റോഡ്‌ഷോയിലും പങ്കെടുത്തു.

Story Highlights : PM Narendra Modi visits Gurudwara Patna Sahib

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here