Advertisement

ഡൽഹിയ്ക്ക് പിന്നാലെ ബാം​ഗ്ലൂരിലെ സ്കൂളുകളിലും ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് പൊലീസ്

May 14, 2024
Google News 2 minutes Read
Bomb Threat in Private School In Bengaluru

ഡൽഹിയ്ക്ക് പിന്നാലെ ബാം​ഗ്ലൂരിലെ സ്കൂളുകളിലും ബോംബ് ഭീഷണി. ബംഗളൂരു സൗത്ത് കഗല്ലിപ്പുരയിലെ സ്വകാര്യ സ്കൂളിലേക്കാണ് ഭീഷണി മെയിൽ വന്നത്. ബോംബ് സ്‌ക്വാഡും, പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ ബോംബുള്ളതിന്റെ യാതൊരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബോംബ് ഭീഷണി വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. (Bomb Threat in Private School In Bengaluru)

അമൃത്ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അർധരാത്രിയിലാണ് സ്കൂളിൽ ബോംബുള്ളതായി ഇ മെയിൽ സന്ദേശം അയച്ചിരിക്കുന്നത്. അമൃത്ഹള്ളി പൊലീസിനൊപ്പം ബോംബ് സ്‌ക്വാഡും പൊലീസ് നായയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ 131 സ്‌കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയെത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂളുകളിലെല്ലാം ഡല്‍ഹി പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ല. ഈ സന്ദേശങ്ങള്‍ക്കെല്ലാം പിന്നില്‍ റഷ്യന്‍ ബന്ധമുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വിശദീകരിക്കുന്നത്. ഈ സംഭവത്തിനുപിന്നാലെ രണ്ട് ദിവസത്തിനകം അഹമ്മദാബാദിലെ സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം എത്തിയിരുന്നു.

Story Highlights : Bomb Threat in Private School In Bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here