Advertisement

ഇസ്രയേൽ-പലസ്തീൻ യുദ്ധം; യുഎൻ ജീവനക്കാരനായ ഇന്ത്യക്കാരൻ റഫയിൽ കൊല്ലപ്പെട്ടു

May 14, 2024
2 minutes Read
Indian working for United Nations killed in Rafah

ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിനിടെ റഫയിൽ യുഎൻ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്റ് സെക്യൂരിറ്റിയിൽ ജീവനക്കാരനായിരുന്ന 46 കാരനായ വൈഭവ് അനിൽ കാലെയ്ക്കാണ് ജീവൻ നഷ്ടമായത്. ( Indian working for United Nations killed in Rafah )

റഫയിൽ നിന്ന് ഖാൻ യൂനിസിലുള്ള യൂറോപ്യൻ ആശുപത്രിയിലേക്ക് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് വൈഭവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്ന് യുഎൻ ഉദ്യോഗസ്ഥൻ ദ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന യുഎൻ ജീവനക്കാരനായ ആദ്യ വിദേശപൗരനാണ് വൈഭവ്. മുൻപ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചിരുന്ന വൈഭവ് ഏപ്രിൽ മുതലാണ് ഗാസയിൽ യുഎന്നിന് വേണ്ടി പ്രവർത്തനം ആരംഭിച്ചത്.

Story Highlights : Indian working for United Nations killed in Rafah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top