ഗംഗ എന്നെ ദത്തെടുത്തു, കാശിയിലെ ജനം ‘ബനാറസി’ ആക്കി; നരേന്ദ്ര മോദി
താൻ ഗംഗയാൽ ദത്തെടുക്കപ്പെട്ടയാളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശിയിലെ ജനം ‘ബനാറസി’ ആക്കി. ഗംഗയിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി പ്രധാനമന്ത്രി. കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറം എന്നും മോദി പറഞ്ഞു.
വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. റായ്ബറേലിയിൽ പോലും കോൺഗ്രസ് തോൽക്കും. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോല്‍പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും മോദി പറഞ്ഞു.
വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. രാവിലെ 11.40 നാണു മോദി നാമ നിർദേശ പത്രിക സമർപ്പിക്കുക. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്.
നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്.
നാമനിർദേശ പത്രിക നൽകുന്ന ചടങ്ങ് എൻഡിഎയിലെ പ്രധാന നേതാക്കളെയും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും, മുതിർന്ന നേതാക്കളെയും എല്ലാം പങ്കെടുപ്പിച്ച് ശക്തി പ്രകടനം ആക്കാനാണ് ബിജെപിയുടെ തീരുമാനം.
Story Highlights : Modi to submit nomination in varanasi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here