Advertisement

വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ടിടിഇക്ക് നേരെ ആക്രമണം

May 15, 2024
1 minute Read

റെയില്‍വെ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. ബിലാസ്‍പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരെയാണ് ആക്രമണം ഉണ്ടായത്. ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ ട്രെയിനിലെ ശുചീകരണ തൊഴിലാളിയായ ഛത്തീസ്ഗ‍ഡ് സ്വദേശി റിമൂണിനെ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് സംഭവം.വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ ടിടിഇ നിര്‍ദേശം നല്‍കിയപ്പോള്‍ പ്രകോപിതനായ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് റെയില്‍വെ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Story Highlights : Chhattisgarh Man attacks TTE in Bilaspur-Ernakulam Express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top