‘സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകണമെന്നും കുട്ടികളുണ്ടാകണമെന്നും ആഗ്രഹിക്കുന്നു’: പ്രിയങ്ക ഗാന്ധി

രാഹുൽ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തൻ്റെ സഹോദരൻ വിവാഹിതനും സന്തോഷവാനും പിതാവാകാനും താൻ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമർശം.
“ഒരു സഹോദരിയെന്ന നിലയിൽ, എൻ്റെ സഹോദരൻ സന്തുഷ്ടനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ഞാൻ ആഗ്രഹിക്കുന്നു.”-പ്രിയങ്ക പറഞ്ഞു. രാഹുലിനെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയാൽ സന്തോഷിക്കുമോയെന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ മുന്നണിയാണ് അക്കാര്യം തീരുമാനിക്കുകയെന്നും പ്രിയങ്ക പ്രതികരിച്ചു.
കഴിഞ്ഞ ദിവസം റായ്ബറേലിയിൽ നടന്ന റാലിയിൽ താൻ ഉടൻ വിവാഹിതനാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. റായ്ബറേലിയിൽ നടന്ന റാലിയിൽ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും പങ്കെടുത്തിരുന്നു. എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു പുഞ്ചിരിയോടെ രാഹുലിന്റെ മറുപടി.
Story Highlights : ‘Want him to be happy, married, have kids’: Priyanka Gandhi wish Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here