ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമിച്ച് സിപിഐഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം നിർമിച്ച് സിപിഐഎം. പാനൂർ തെക്കുംമുറിയിലാണ് സ്മാരകം നിർമിച്ചത്. ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകം മെയ് 22ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 2015 ജൂൺ 6നാണ് ബോംബ് നിർമാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്.
2016 മുതൽ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിൽ സിപിഐഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഐഎം രക്തസാക്ഷികളുടെ ഇരുവരുടെയും പേരുകളുണ്ട്.
Story Highlights : CPIM has built a memorial for those killed during bomb making
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here